വടക്കാഞ്ചേരി: ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ പോയ കാർ പൂങ്ങോടുവളവിനു സമീപം തോട്ടിലേക്ക് മറിഞ്ഞു. വയനാട്ടില്‍നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ആളപായമില്ല.പൂങ്ങോട് വളവ് തിരിഞ്ഞുവരുകയായിരുന്ന കാർ മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ക്രെയിൻ എത്തിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയത്.മലപ്പുറം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞ് കുന്നംകുളം റോഡ് ഒഴിവാക്കി വരവൂർ വഴിയാണ് അധികവും യാത്ര.