കോട്ടയം: പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കോട്ടയം ചിങ്ങവനത്താണ് സംഭവം നടന്നത്.കറുകച്ചാല്‍ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കല്‍ വീട്ടില്‍ വി.ജെ. ഷിജു, ചിറക്കടവ് തെക്കേ പെരുമൻചേരില്‍ വീട്ടില്‍ വിപിൻ വേണു എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞദിവസം ഇവർ നാട്ടകത്തുള്ള ഹോട്ടലില്‍ മുറിയെടുത്ത് മദ്യപിക്കുകയും തുടർന്ന് ഹോട്ടലിന്‍റെ ചില്ല് തല്ലിത്തകർക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെ ഇവർ പോലീസിനെ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്.