തിരുവനന്തപുരം: കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന സംഘം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതായി സൂചന.സംഭവത്തിലെ മുഖ്യപ്രതി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുണ്ടമണ്‍കടവ് സ്വദേശികളായ കൃഷ്ണകുമാര്‍(43), ശ്രീകുമാര്‍(45), സതികുമാര്‍(38), രാജേഷ്(38) എന്നിവരുള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവരെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഇവര്‍ പ്രതികളാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.2018 നവംബറിലായിരുന്നു സംഭവം. കാര്‍പോര്‍ച്ചുള്‍പ്പെടെ ആശ്രമത്തിന്റെ മുന്‍വശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് കത്തിച്ചാമ്ബലായത്. 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. സന്ദീപാനന്ദഗിരി ആശ്രമത്തിലുണ്ടായിരുന്നെങ്കിലും സ്വാമി ഉള്‍പ്പെടെ ആശ്രമവാസികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.