നെടുമങ്ങാട്: വലിയമല ഐ.എസ്.ആർ.ഒയില്‍ ജോലി വാങ്ങി നല്‍കാമെന്നുപറഞ്ഞ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതി പിടിയില്‍.തൊളിക്കോട് വേങ്ങക്കുന്ന് മുരുകവിലാസത്തില്‍ ജി. മുരുകനെ(55)യാണ് വലിയമല പൊലീസ് പിടികൂടിയത്. പ്രതി നെടുമങ്ങാട്ടെ ഒരു ബാറില്‍ എത്തിയ സമയം പണം കൊടുത്ത ഒരു വ്യക്തി പിടികൂടി നെടുമങ്ങാട് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.തുടർന്ന് ഇയാളെ വലിയമല സ്റ്റേഷന് കൈമാറി. കരാർ വ്യവസ്ഥയില്‍ വലിയമല ഐ.എസ്.ആർ.ഒയില്‍ ജോലി വാങ്ങി നല്‍കാമെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്. ഇയാളുടെ വലയില്‍ വീണ ഇരുപത്തഞ്ചോളംപേർ വലിയമല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്ത് പലരില്‍നിന്നും പല തവണയായാണ് പണം വാങ്ങിയതത്രെ.ജോലിയെക്കുറിച്ച് അന്വേഷിക്കുമ്ബോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് സമാധാനിപ്പിക്കും. തുടർന്ന് ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളില്‍ അന്വേഷിച്ചപ്പോള്‍ തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ചിലർ ഇയാള്‍ക്കെതിെരെ കേസ് കൊടുക്കുകയായിരുന്നു.