രാജസ്ഥാൻ : രാജസ്ഥാനിലെ ശിക്കാറില്‍ ഗുണ്ടാത്തലവന്‍ രാജു തേത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ പിടിയില്‍. സിക്കാര്‍ സ്വദേശികളായ മനീഷ് ജാട്ട്, വിക്രം ഗുര്‍ജാര്‍, ഹരിയാന സ്വദേശികളായ സതീഷ് കുമാര്‍, ജതിന്‍ മേഘ്വാള്‍, നവീന്‍ മേഘ്വാള്‍ എന്നിവരെയാണ് പിടികൂടിയത്. ഏറ്റുമുട്ടലില്‍ ഇവരില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ ജാമ്യത്തിലായിരുന്നു രാജു തേത്ത്. സംഭവത്തിനിടെ അതുവഴി പോയ താരാചന്ദ് എന്നയാളും വെടിയേറ്റ് മരിച്ചിരുന്നു. 2017 ജൂണില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ക്രിമിനല്‍ ആനന്ദ്പാല്‍ സിങ്ങിന്റെ എതിരാളിയായിരുന്നു രാജു തേത്ത്.