പത്തനംതിട്ട : ബാറിലെ വെയ്റ്ററായ അന്യസംസ്ഥാന തൊഴിലാളിയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം, യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസില്‍ ഒരാളെക്കൂടി കീഴ്‌വായ്പ്പൂര്‍ പൊലീസ് അറസ്റ്റുചെയ്തു.പുറമറ്റം മഠത്തുംഭാഗം തെക്കേക്കര വാലുകാലായില്‍ ആദര്‍ശ് വി ,രാജ്(26) ആണ് പിടിയിലായത്.നേരത്തെ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. ക്രിസ്മസ് ദിവസം വൈകിട്ട് നാലിന് മല്ലപ്പള്ളിയിലെ ബാറിലുണ്ടായ തര്‍ക്കമാണ് ആക്രമത്തിന് കാരണം. കല്ലൂപ്പാറ ചെങ്ങരൂര്‍ മടുക്കോലി മലന്‍കല്ലുങ്കല്‍ വീട്ടില്‍ സുമേഷിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ സുഹൃത്തുക്കളായ പുറമറ്റം വെള്ളിക്കുളം മാമ്ബേമണ്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ സോജി (24), വെള്ളികുളം കാവുങ്കല്‍ കോളനിയില്‍ ചവര്‍ണക്കാട് വീട്ടില്‍ വിനീത് (26) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വൈകിട്ട് 6 മണിയോടെ മല്ലപ്പള്ളി ആനിക്കാട് റോഡിലൂടെ സ്‌കൂട്ടറില്‍ പോയ സുമേഷിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ചതായാണ് കേസ്.