ആലപ്പുഴ: ഭര്‍തൃപിതാവിനെ ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ കേസില്‍ മരുമകളെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.നൂറനാട് പുലിമേല്‍ സ്വദേശി രാജുവിനെ (56) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മരുമകള്‍ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി സ്വദേശി ബിപിന്‍ (29) എന്നിവര്‍ അറസ്റ്റിലായത്. ആലപ്പുഴ ചാരുമ്മൂടില്‍ നവംബര്‍ 29നാണ് സംഭവം നടന്നത്.കുട്ടിയെ നോക്കാത്തതിന് വഴക്ക് പറഞ്ഞതിനാണ് മരുമകള്‍ ഭര്‍തൃപിതാവിനെ സുഹൃത്തിന്‍റെ സഹായത്തോടെ ആക്രമിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നവംബര്‍ 29ന് രാത്രി 11.30നാണ് ആക്രമണം നടന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന രാജുവിനെ ‘അജ്ഞാതന്‍’ കമ്ബി വടി ഉപയോഗിച്ച്‌അടിച്ച് വീഴ്ത്തുകയായിരുന്നു.അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.