കൊച്ചി : വീടിന്‍റെ മൂന്നാംനിലയില്‍ കളിക്കുന്നതിനിടയില്‍ താഴെ വീണ രണ്ടു കുട്ടികളിലൊരാള്‍ മരണപ്പെട്ടു. മരിച്ചത് മട്ടാഞ്ചേരിയില്‍ ഷക്കീറിന്‍റെയും സുമിനിയുടെയും മകള്‍ പതിമൂന്നുകാരിയായ നിഖിതയാണ്.സംഭവമുണ്ടായത് ബുധനാഴ്ച രാത്രി ഏഴരയോടെയാണ്. ബന്ധുവായ നാല് വയസുകാരിക്കൊപ്പം കളിക്കുകയായിരുന്ന നിഖിതയെ കുട്ടി കെട്ടിപ്പിടിക്കുകയും ഇരുവരും മറിഞ്ഞ് താഴേയ്ക്ക് വീഴുകയുമായിരുന്നു. നിഖിതയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. തുടർന്ന് കുട്ടിയെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.