കൊടകര: ജി.എച്ച്.എസ്.എസ്. കൊടകര സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 20 21-20 22 വർഷങ്ങളിൽ വീടുകളിൽ നല്ല രീതിയിൽ കൃഷി ചെയ്ത കുട്ടി കർഷകരെയാണ് ആദരിച്ചത്. സ്കൂൾ എച്ച്.എം. ഇൻ ചാർജർ കെ.വി. രാമജയൻ മാസ്റ്റർ സ്വാഗതവും, PTA പ്രസിഡണ്ട് K. സുനിൽകുമാർ അദ്ധ്യക്ഷതയും വഹിച്ചു. കുട്ടി കർഷകരായ അശ്വതി ആനന്ദ്, ഏയ്ഞ്ചൽ മരിയ ഡേവിസ് എന്നിവർ ആദരം ഏറ്റുവാങ്ങി. K. R. സോമൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഷീല കൃഷ്ണൻ നന്ദി പറഞ്ഞു.
.