കൊച്ചിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും സുഹൃത്തും കസ്റ്റഡിയില്‍.എളമകര പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് കുഞ്ഞു മരിച്ചത്.കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി.തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ മാസം ഒന്നാം തീയതിയാണ് ഇവര്‍ കുഞ്ഞുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്.