തിരുവനന്തപുരം : പുതുക്കാട് മണ്ഡലം സമ്മേളനം തുടങ്ങി. ജൂലൈ 9,,10, തീയതികളിലായി സ: സി.കെ കുമാരൻ നഗറിൽ തലോരിൽ വച്ച് നടക്കുന്നു. CPI ദേശീയ കൗൺസിൽ അംഗം സി.എൻ.ജയദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.കെ.ശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ എം.എൽ.എ.പി. ബാലചന്ദ്രൻ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എസ്. പ്രിൻസ്, അസി. മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ, സെക്രട്ടേറിയറ്റ് മെമ്പർമാരായ P.M. നിക്സൺ , വി.എസ് ജോഷി, തുടങ്ങിയവർ നേതൃത്വം നൽകി.