തിരുവനന്തപുരം :- രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ് സ്റ്റോക്ക് കോൺ ക്‌ളെവിന് വയനാട് വേദിയാകും. ഡിസംബർ 20മുതൽ 29വരെ നടക്കുന്ന കോൺ ക്ലെവിന്റെ ലോഗോ മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്തു. വയനാട് ജില്ലയിലെ പൂക്കോട് വെറ്റി ന റി കോളേജ് ആണ് വേദി. കന്നു കാലി ക്ഷീര മേഖലയിൽ തൊഴിൽ അവസരം സൃഷ്ടിച്ചു പുതു തലമുറയെ കാർഷിക വൃത്തിയിലേക്ക് നയിക്കാൻ ഇത്തരം പദ്ധതികൾ സഹായക മാകും എന്ന് വെ റ്റി നറി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോക്ടർ അനിൽ പറഞ്ഞു. കേരള വെ റ്റി നറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഡയറക്ടർ ഡോക്ടർ ടി എസ് രാജീവ് പദ്ധതി വിശദീകരിച്ചു. പത്തു ദിവസം നടക്കുന്ന പരിപാടിക്ക് അഞ്ചു ലക്ഷം പേർ പങ്കെടുക്കും. സെമിനാർ, ശില്പ ശാലകൾ തുടങ്ങിയവ കോൺ ക്ലെവിൽ ഉണ്ടാകും. വിശദ വിവരങ്ങൾക്ക് 9895088388എന്ന നമ്പറുമായി ബന്ധ പ്പെടുക.