തിരുവല്ല: കാറിനുള്ളില്‍ ദമ്പതികളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശേരി ചെമ്പോലില്‍മുക്ക് വേങ്ങശേരില്‍ പടിഞ്ഞാറേ പീടികയില്‍ രാജു തോമസ്(68), ഭാര്യ ലൈലി (62) എന്നിവരാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ തിരുവല്ല വേങ്ങല്‍ വേളൂർ മുണ്ടകത്ത് പാടശേഖരത്തിനു സമീപമുള്ള റോഡിലാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പാടത്തിനടുത്തായുള്ള റോഡില്‍ വാഹനം ഒതുക്കിയതിനു ശേഷം ഇരുവരും ചേര്‍ന്ന് ഇന്ധനം ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസാണ് കത്തിയമരുന്ന കാര്‍ കണ്ട് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാകാം ദമ്പതികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെ ന്നു കരുതുന്നു.
പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാര്‍. വാഹന നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്.രാജുവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദമ്പതികള്‍ ഉള്‍പ്പെടുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ പറഞ്ഞു.