കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ദമ്പതികളെ വീട്ടു മുറ്റത്തെ പ്ലാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെയാണ് വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനു രാജിന്റെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും നാലു മാസമായി ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ബന്ധുക്കളാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.അശോക് കുമാര്‍ തിരുവനന്തപുരം വിജിലൻസ് ഓഫിസിലെ ടൈപ്പിസ്റ്റും അനു രാജ് പൊലീസ് ഇന്റലിജൻസ് വിങ്ങില്‍ ട്രെയിനിയുമാണ്.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൂക്കാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.