കല്‍പ്പറ്റ: കഞ്ചാവ് കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൈലമ്പാടി അപ്പാട് പാറക്കല്‍ വീട്ടില്‍ മനോജി(52)നെയാണ് കോടതി ശിക്ഷിച്ചത്.കല്‍പറ്റ അഡീഷണല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ്. സ്പെഷല്‍) കോടതി ജഡ്ജ് എസ്.കെ. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.2016 ജൂണിലാണ് സംഭവം. 1.387 കി.ഗ്രാം കഞ്ചാവുമായി മധുകൊല്ലിയില്‍വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.