ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച്‌ കോടതി

കൊല്ലം: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച്‌ കോടതി .അദ്ധ്യാപികയായ അനിതാ സ്റ്റീഫനെ കൊലപ്പെടുത്തിയ കേസില്‍ ശാസ്താംകോട്ട രാജഗിരി അനിതാ ഭവനില്‍ ആഷ്‌ലി സോളമനാണ് (50) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവു ശിക്ഷ അനുഭവിക്കാനും കോടതി ഉത്തരവിട്ടു. അഡീഷനല്‍ സെഷൻസ് ജഡ്ജി ബിന്ദു സുധാകരനാണു ശിക്ഷ പ്രഖ്യാപിച്ചത്.
ഇരുവരുടേയും മക്കളുടെ പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിക്കാൻ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കും കോടതി നിര്‍ദ്ദേശം നല്‍കി. 2018 ഒക്ടോബര്‍ 9നാണ് പത്തനംതിട്ട ചന്ദനപ്പള്ളി ഗവ.എല്‍പി സ്‌കൂളിലെ അദ്ധ്യാപികയായ അനിതാ സ്റ്റീഫനെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്.ചിരവ കൊണ്ടു തലയ്ക്കടിച്ചും കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അനിതയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടറായിരുന്ന ആഷ്‌ലി കൊലപാതകത്തിനു ശേഷം സസ്‌പെൻഷനിലാണ്. പരപുരുഷ ബന്ധം ആരോപിച്ച്‌ അനിതയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇതിനിടെ, പുരുഷ സുഹൃത്ത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ അനിതയെ ഹാജരാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ച ദിവസം ഉച്ചയ്ക്കാണ് അനിത കൊല്ലപ്പെടുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − seventeen =