തിരുവനന്തപുരം:- സമൂഹത്തിലെ ദുരാചാരങ്ങളെ പൂർണ്ണമായും അവസാനിപ്പിക്കുന്നതിന് ശ്രമിച്ച ശ്രീചട്ടമ്പിസ്വാമികളുടെ ആശയങ്ങളും ജീവിതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പൗഡിക്കോണം കൃഷ്ണൻനായർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേരള ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് ഉടൻ നിവേദനം നൽകും. ശ്രീ ചട്ടമ്പിസ്വാമികളുടെ 169ആം ജന്മദിനവും ജയന്തി -ജീവകാരുണ്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിദ്യാധിരാജ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റ് ഏകോപനസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.