കുമരകം: കൈപ്പുഴമുട്ടിനു സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4.50 ന് നടന്ന അപകടത്തില്‍ കുടവെച്ചൂര്‍ ഇടങ്ങലശേരി ജെഫിന് (32) ഭാര്യ സുമി (30) എന്നിവരാണ് മരിച്ചത്.
മക്കളായ ആല്‍ഫില്‍ (മൂന്നര), ആല്‍ഫി (ഒന്ന്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആല്‍ഫിന്റെ കാലുകള്‍ക്കാണ് ഗുരുതര പരുക്ക്. മല്ലപ്പള്ളിയിലെ വീട്ടില്‍നിന്നും സഹോദരന്റെ വിവാഹ വിരുന്നിനു സംബന്ധിക്കാന്‍ കുടവച്ചൂരിലേക്കു വരികയായിരുന്നു ജെഫിനും കുടുംബവും. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ദിശ തെറ്റി വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിടയാക്കിയ കാര്‍ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.