ദി ഡെയ്ൽ വ്യൂ ട്രാൻസ്‌ജൻഡർ സുരക്ഷ സംഘടന : ഐക്യ ട്രാൻസ്‌ജൻഡർ ഫെസ്റ്റ് 2025 ജനുവരി 3 ന്

തിരുവനന്തപുരം : ദി ഡെയിൽ വ്യൂ സന്നദ്ധ സംഘടനയുടെ അൻപതാം വാർഷികത്തോട് അനുബന്ധിച്ച് ട്രാൻസ്‌ജൻഡർ സഹോദരങ്ങൾക്കായി കേരള എയ്ക്ക്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഡെയിൽ വ്യൂ ട്രാൻസ് ജൻഡർ സുരക്ഷ പ്രോജക്‌ട് ൻ്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ട്രാൻസ്‌ജൻഡർ ഫെസ്റ്റ് 2025 ജനുവരി 3 ന് പാളയം ഹസൻ മരക്കാർ ഹാളിൽ വച്ച് നടത്തും .അന്നേദിവസം ട്രാൻസ്‌ജൻഡർ സഹോദരങ്ങൾക്കായി ഡെയിൽ വ്യു സ്‌ഥാപകർ ആയ ക്രിസ്തുദാസിന്റെയും ശാന്തദാസ് ൻ്റെയും സ്മരണാർദ്ധം നടത്തുന്ന ഡെയിൽ വ്യൂ ക്രിശാന്ത കെയർ പദ്ധതി യുടെ പെൻഷൻ സ്കീം (ക്രിശാന്ത ട്രാൻസ് കെയർ പെൻഷൻ സ്കീം), (ട്രാൻസ്‌ജൻഡർ സഹോദരങ്ങളിലെ ആത്മഹത്യാ പ്രവണത തടയുന്നതിനുള്ള സപ്പോർട്ട്, സൈക്കിയേട്രിക് ക്ലിനിക്, കൌൺസിൽ സേവനങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഉൽഘാടനവും ഉണ്ടായിരിക്കുന്നതാണ്.
മുൻ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു എം. എൽ എ പരിപാടി ഉദ്ഘാടനം ചെയ്യുന്നു. പ്രശസ്ത ഗായകൻ രവി ശങ്കർ മുഖ്യാതിഥിയാണ്. കൂടാതെ ഡെയിൽ വ്യൂ ഡയറക്ടർ ഡിപിൻ ദാസ്, എം. വിൻസെൻ്റ് എം എൽ എ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, പ്രോജക്‌ട് ഡയറക്ടർ ഡോ.ശ്രീലത ആർ , തിരുവനന്തപുരം നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഗായത്രി ബാബു, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ ഷൈനിമോൾ, ഡെപ്യൂട്ടി ഡയറക്ടർ ബാലമഞ്ജു. സാമൂഹ്യ നീതി വകുപ്പ് ടി ജി സെൽ പ്രോജക്‌ട് ഡയറക്ടർ ശ്യാമ എസ്.പ്രഭ, ഓയാസിസ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറിയും ടി ജി ജസ്റ്റിസ്‌ ബോർഡ്‌ മെമ്പർ ശ്രീമായി, ലിബർട്ടി ഫൌണ്ടേഷൻ പട്രോൺ ശ്രീക്കുട്ടി നമിത, നവോദയ ഡിസ്ട്രിക്ട് കമ്മ്യൂണിറ്റി കോർഡിനേറ്റർ അസ്മ, ഡിസ്ട്രിക്ട് ടി ജി ജസ്റ്റിസ്‌ ബോർഡ്‌ മെമ്പർ സന്ധ്യാ രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കേരളത്തിലെ സുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നതാണ്. വിവിധ അവതരിപ്പിക്കുന്ന ജില്ലകളിൽ നിന്നുള്ള ട്രാൻസ്‌ജൻഡർ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ദിപിൻദാസ്, രാഹുൽ, അസ്മ, ശ്രീക്കുട്ടി, കുഞ്ഞാറ്റ, ശ്രീമായി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *