കിണറില്‍ കണ്ടത് മട്ടന്നൂര്‍ സ്വദേശിയായ അധ്യാപകന്റെ മൃതദേഹം

കാസർഗോഡ് : നഗരത്തില്‍ അശ്വിനി നഗറിലെ കിണറ്റില്‍ തിങ്കളാഴ്ച രാവിലെ കണ്ട മൃതദേഹം മാന്യയില്‍ നിന്ന് കാണാതായ അധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞു.മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ അധ്യാപകനും മട്ടന്നൂര്‍ വെള്ളിയാം പറമ്ബ് സ്വദേശിയുമായ ടി വി പ്രദീപ് കുമാര്‍ (51) ആണ് മരിച്ചത്. ഈ മാസം 22 ന് രാവിലെ 11 മുതല്‍ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × four =