അയോദ്ധ്യയിലെ പ്രതിഷ്ഠ വിശ്വ ഗുരു സ്ഥാനത്തേക്കുള്ള ഭാരതത്തിന്റെ വാതിൽ തുറക്കൽ ആണ് -നന്ദകുമാർ

തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രതിഷ്ഠ വിശ്വ ഗുരു സ്ഥാനത്തേക്കുള്ള ഭാരതത്തിന്റെ വാതിൽ തുറക്കൽ ആണെന്ന് പ്രാജ്‌ന പ്രവഹ്, അഖില ഭാരത സംയോജകൻ ജെ. നന്ദകുമാർ. അനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ അഞ്ചാം ദിനം പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ യാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഇരുപത്തി രണ്ടാം തീയതി യാണ് അത് സാധ്യമാകുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് ഏറെ ആനന്ദം ഉളവാക്കുന്നു. ആയതിനു നന്ദി പറയേണ്ടത് നമ്മുടെ പൂർവികർ ചെയ്ത പുണ്യകർമങ്ങൾ കൊണ്ടാണെന്നു അദ്ദേഹം ഓർമിപ്പിച്ചു.1947മുതൽ 2022വരെ അയോദ്ധ്യ നിർമാണം തടഞ്ഞു വച്ചവർ ആ പുണ്യ കർമ്മം നടക്കുമ്പോൾ അവിടെ പോയി സമസ്ത അപരാധം പറയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സനാതന ധർമ്മം വിദ്യാഭ്യാസ മേഖലയിലും, വ്യവസായ മേഖലയിലും എന്ന് തുടങ്ങി എല്ലാ മേഖലയിലും ഉണ്ടാകണം. അയോദ്ധ്യ രാമന്റെയും, കൃഷ്ണന്റെയും സ്ഥലം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതത്തിലെ ഓരോ മണൽ തരിയിലും ഈശ്വരൻ ഉണ്ട്‌. ആ സത്യം ഏവരും മനസിലാക്കണം.അയോദ്ധ്യയിലെ പ്രതിഷ്ഠ സത്വത്തിന്റെ വീണ്ടെടുക്കൽ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധർമ്മസംരക്ഷണം നമ്മുടെ കടമ ആയി നിർവഹിക്കേണ്ട ഒന്നാണെന്നു പൊതു സമ്മേളനത്തിന്റെ ആദ്യക്ഷത വഹിച്ച ഡോക്ടർ ടി പി ശങ്കരൻ കുട്ടി നായർ പറഞ്ഞു. അതിനു വേണ്ടിയാണു രഥ യാത്രകൾ പോലുള്ളവ നടത്തുന്നത്. പുതിയ ക്ഷേത്രസാമൂച്ചയങ്ങൾ വന്നെങ്കിൽ മാത്രമേ നമ്മുടെ ധർമം നിർവഹിക്കാൻ കഴിയുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു. ജീവിതമായാൽ സ്വസ്ഥത വേണം. ആയതു ലഭിക്കുന്നതിനു വേണ്ടിയാണു വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ആൾക്കാർ മാതാ അമൃതാനന്ദ മയി നടത്തുന്ന മഠങ്ങളിൽ വരുന്നത്. ക്ഷേത്രസമൂച്ചയങ്ങൾ ഹിന്ദു സംരക്ഷണകേന്ദ്രങ്ങൾ ആയിമാറണം എന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ ടി പി ശങ്കരൻ കുട്ടി നായരുടെ ആദ്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ജെ. നന്ദകുമാർ നിർവഹിച്ചു. വിവേക് ഗോപൻ, ഡോക്ടർ ശ്രീകല ദേവി, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രൊഫ:ജി. ബാലകൃഷ്ണൻ നായർ പുരസ്‌കാരം ഡോക്ടർ എസ്‌ ശ്രീകലദേവിക്ക് സമ്മാനിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 − 2 =