തിരുവനന്തപുരം :-കേരള ലാൻഡ് കമ്മീ ഷൻ ഏജന്റ്സ് യൂണിയൻ നടത്തിയ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ സാമൂഹ്യ മേഖലയിൽ മറ്റൊരു “പ്രഹേളിക “സൃഷ്ടിച്ചു. വസ്തു വിൽപ്പന രംഗത്തെ കമ്മിഷൻ ഏജന്റുമാരെ ബ്രോക്കർമാരായി സമൂഹം കാണരുത് എന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് എൻ കെ ജ്യോതിഷ് കുമാർ പറഞ്ഞു. കേരള ലാന്റ് കമ്മീ ഷൻ ഏജന്റ്സ് യൂണിയൻ ഇന്ത്യൻ ട്രേഡ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത യൂണിയൻ ആണ്. അനന്ത പുരിയിൽ ട്രിവാൻഡറും ഹോട്ടലിൽ നടന്ന ജില്ലാ കൺവെൻഷനിൽ നൂറിലധികം പ്രതിനിധികൾ പങ്കെടുത്തിരുന്നു. സംഘടന തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡി. ചന്ദ്രൻ കുട്ടി സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എൻ കെ ജ്യോതിഷ് കുമാർ നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ അനിൽകുമാറിന്റെ അധ്യക്ഷൻ ആയിരുന്നു. മുഖ്യ പ്രഭാഷണം സംസ്ഥാന സെക്രട്ടറി ടി കെ ഉമ്മർ നടത്തി. ഐ ഡി കാർഡിന്റെ വിതരണവും നടന്നു. ആശംസകൾ അർപ്പിച്ചു സി എം ജാഫർഖൻ, കെ എം ബീരാൻ, ഇ എം വിൻസെന്റ്, എം പി കുട്ടൻ, ഷാഫി അബ്ദുള്ള, സുരേഷ് ബാബു, എസ്. പ്രസീദ്, ആശാ ലത, എസ്. സനൽകുമാർ, എം. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജയകേസരി ചീഫ് അജിത് കുമാറിനെ പൊന്നാട അണിയിച്ചു.