തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടയില്‍ ആകൃഷ്ടരായി എല്ലാ സംസ്ഥാനത്തു നിന്നും ആളുകള്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
കേരളത്തില്‍ എ.കെ. ആന്റണിയുടെ മകനും കെ. കരുണാകരന്റെ മകളും ഈ തീരുമാനമെടുത്തു. ഇതെല്ലാം കാണിക്കുന്നത് കേരളത്തില്‍ ബിജെപിയുടെ പ്രസക്തി വര്‍ധിക്കുന്നുവെന്നാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചു.
കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. യഥാര്‍ഥത്തില്‍ സിപിഎമ്മിന്റെ അക്രമത്തെയും മതതീവ്രവാദ കൂട്ടുകെട്ടിനെയും അഴിമതിയെയും നേരിടാന്‍ ബിജെപിയും എന്‍ഡിഎയും മാത്രമെ അവശേഷിക്കുന്നുള്ളു. അഭിമന്യുവിന്റെ കേസില്‍ സിപിഎം പോപ്പുലര്‍ ഫ്രണ്ട് ധാരണ വ്യക്തമായിരിക്കുകയാണ്.
മോദിജി തരംഗം രാജ്യമാസകലം അലയടിക്കുകയാണ്. കേരളത്തില്‍ ഇത് തുടക്കം മാത്രമാണ്. ഇപ്പോള്‍ വിമര്‍ശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളത്‌കൊണ്ടാണ് പലതും പറയാത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.