ചവറ: ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ് ഡ്രൈവര്‍ മരിച്ചു. ചവറ തെക്കുംഭാഗം തുണ്ടില്‍ രാജേന്ദ്രൻ പിള്ളയുടെയും വസന്തയുടെയും മകൻ രാജീവ് കുമാര്‍ (34) ആണ് അതിദാരുണമായി മരിച്ചത്. നിയന്ത്രണം വിട്ട് ഓട്ടോ മതിലിലിടിച്ചു ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരുക്കേറ്റു. വടക്കുംഭാഗം സ്വദേശി അമ്ബിളിക്കാണ് പരുക്കേറ്റത്.ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മഠത്തില്‍ ജംക്ഷനിലെ ഓട്ടോ സ്റ്റാൻഡില്‍നിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജംക്ഷനു തെക്കു വശം വച്ച് രാജവ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഓട്ടോ നിര്‍ത്തുന്നതിന് മുന്നേ തന്നെ ഓട്ടോയില്‍നിന്നും ഇയാള്‍ റോഡിലേക്ക് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലില്‍ ഇടിച്ചു നിന്നു. ഉടൻ തന്നെ രാജീവ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.