പാരലല്‍കോളേജ് നടത്തിപ്പുകാരനായ അധ്യാപകന്‍ വികെ.പ്രസന്നകുമാര്‍ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നയാൾ അറസ്റ്റിൽ

കണ്ണൂര്‍: മട്ടന്നൂരിലെ പാരലല്‍കോളേജ് നടത്തിപ്പുകാരനായ അധ്യാപകന്‍ വികെ.പ്രസന്നകുമാര്‍ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ ഒന്നര മാസത്തിന് ശേഷംഅറസ്റ്റില്‍.ഉരുവച്ചാല്‍ സ്വദേശി ടി ലിജി നിനെയാണ് മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഒന്നര മാസത്തിന് ശേഷം കാര്‍ ഓടിച്ചിരുന്നയാള്‍ പിടിയിലാകുന്നത്.
കഴിഞ്ഞ മാസം ഒന്‍പതിന് രാത്രി പത്തോടെ ഇല്ലം മൂലയില്‍ വച്ചായിരുന്നു അപകടം. ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ആള്‍ട്ടോ കാര്‍ നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇല്ലംഭാഗത്ത് വച്ചാണ് പ്രസന്നകുമാറിനെ കാറിടിച്ചത്. പ്രസന്നകുമാര്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ അപകടത്തിനിടയാക്കിയ ചുവന്ന ആള്‍ട്ടോ കാര്‍ തിരിച്ചറിയുകയായിരുന്നു.കാര്‍ പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ ഉരുവച്ചാല്‍ ഇടപ്പഴശി സ്വദേശിയായ ലിപിന്‍ കാര്‍ സഹിതം മട്ടന്നൂര്‍ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. താനാണ് കാര്‍ ഓടിച്ചിരുന്നതെന്നും അപകടം നടന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അന്നു പോലീസിന് മൊഴി നല്‍കിയിരുന്നു. സഹോദരന്റെ കാറുമായി കാഞ്ഞിലേരിയിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു.എന്നാല്‍ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതിനാല്‍ പോലീസ് അന്വേഷണം തുടരുകയായിരുന്നു. സൈബര്‍ സെല്ലിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതിയെ പിടികൂടാനായത്. ആര്‍സി ഓണറായ ലിജിന്‍ തന്നെയാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമായത്. എന്നാല്‍ ലിജിന് പകരം സഹോദരന്‍ ലിപിന്‍ കുറ്റം ഏറ്റെടുത്ത് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അപകടത്തിന് ശേഷം വീട്ടിലെത്തിയ ലിജിന്‍ ലിപിനുമായി സംസാരിക്കുകയും സംഭവ സമയം കാര്‍ ഓടിച്ചിരുന്നയാളെ മാറ്റുകയായിരുന്നു.
അപകടത്തിന് ശേഷം പിറ്റെ ദിവസം രാവിലെ കൂത്തുപറമ്പിലെ ഒരു വര്‍ക്ക് ഷോപ്പിലെത്തിച്ച കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് മാറ്റിയ ശേഷം പതിനൊന്നാം തീയതി രാത്രി കാര്‍ മട്ടന്നൂര്‍ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. കാറിന്റെ തകര്‍ന്ന ബോഡി മാറ്റാനും തീരുമാനിച്ചതായി പറയുന്നു. ഒരാഴ്ചയ്ക്ക് ശേഷം കാറിന്റെ പഴയ തകര്‍ന്ന ഗ്ലാസ് പുഴയിലേക്ക് വലിച്ചെറിഞ്ഞതായും പോലീസ് പറഞ്ഞു. അന്വേഷണത്തെ വഴി തെറ്റിക്കുന്നതിന് ശ്രമിച്ച ആര്‍സി ഓണറുടെ സഹോദരന്‍ ലിപിനിനെയും അന്വേഷണ സംഘം അറസ്റ്റു ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven + 2 =