മലയിന്‍കീഴ് : ലഹരി മാഫിയ സംഘം വീട് അടിച്ച് തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു.കണ്ടല സ്റ്റേഡിയത്തിനു സമീപം റഹിമിന്റെ വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടത്തിയത്.രണ്ട് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം വീടിന്റെ ഗേറ്റിന് മുന്നിലെത്തി ആളുണ്ടോ എന്ന് ചോദിച്ച് ഗേറ്റ് വെട്ടി പൊളിയ്ക്കാന്‍ ശ്രമിക്കുകയും അട്ടഹാസം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും.ചെയ്തു.വീടിന് അകത്ത് കടന്ന് ജനലും സ്കൂട്ടറും കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു.രണ്ട് വയസുള്ള കുട്ടിയുള്‍പ്പെടെയുള്ളവര്‍ ഉച്ചയ്ക്ക് ആഹാരം കഴിച്ചു കൊണ്ടിരിക്കെയാണ് വീടിനുള്ളില്‍ സംഘം കയറിയത് തടയാന്‍ ശ്രമിച്ച റഹീമിനെ ആക്രമിക്കുകയും തലയ്ക്ക് പരിക്കേല്‍പ്പിക്കുകയുമുണ്ടായി. റഹീം ചികില്‍സ തേടി.അക്രമി സംഘത്തെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കണ്ടല സ്റ്റേഡിയത്തിന്റെ പരിസരത്ത് കഞ്ചാവ് ഉള്‍പ്പെടെ വില്‍പനയുണ്ടെന്ന് നേരത്തെ പരാതികള്‍ഉയര്‍ന്നിട്ടുണ്ട്.കാപ്പ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആള്‍ ഉള്‍പ്പെടെ അക്രമി സംഘത്തിലുണ്ടായിരുന്നതായിട്ടാണ് അറിയുന്നത്.