ആലപ്പുഴ: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹൗസിംഗ് കോളനി വാര്‍ഡില്‍ പുതുവനപ്പറമ്പ് ഭാസ്കര(75)നാണ് മരിച്ചത്.വീട്ടില്‍ ഭാസ്ക്കരന്‍ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടു ദിവസായി വീട് അടഞ്ഞു കിടക്കുന്നത് കണ്ട അയല്‍വാസികള്‍ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്ന്, പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഭാസ്കരനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.