തൃക്കൊടിത്താനം:പെട്രോള്‍ പമ്പില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ജീവനക്കാരന് മര്‍ദനം. പായിപ്പാട് വെള്ളാപ്പള്ളി ജംഗ്ഷനിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ശരത്തിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. എന്നാല്‍ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.പെട്ടി ഓട്ടോറിക്ഷയില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പായിപ്പാട് സ്വദേശികളായ മനുവും രാഹുലും വണ്ടിയിലുണ്ടായിരുന്ന കരിയില അടക്കമുള്ള മാലിന്യങ്ങള്‍ പമ്പില്‍ തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെയാണ് ശരത്തിനെ ഇവര്‍ മര്‍ദിച്ചത്.
ആക്രമണത്തില്‍ ശരത്തിന്റെ വലത് കണ്ണിനും കൈയ്ക്കും പരുക്കേറ്റു.അറസ്റ്റിലായ പ്രതികളെ നടപടികള്‍ പൂര്‍ത്തിയാക്കി സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.