കൊച്ചി: ഡെന്മാര്‍ക്ക് കമ്പനിയുടെ പ്രോജക്‌ട് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ ബംഗളൂരുവില്‍നിന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടി.കൊല്ലം കുന്നിക്കോട് ചക്കുവരക്കല്‍ നേടിയകല വീട്ടില്‍ അജി തോമസാണ് (45) അറസ്റ്റിലായത്.ഡെന്മാര്‍ക്ക് കമ്പനിക്ക് വേണ്ടി പ്രൊജക്‌ട് വര്‍ക്ക് ഓണ്‍ലൈനില്‍ ചെയ്തു നല്‍കിയാല്‍ പ്രതിമാസം 25000 രൂപ വീതം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പരാതിക്കാരനെയും ഭാര്യയെയും സമീപിച്ചത്. തുടര്‍ന്ന് പ്രോജക്‌ട് ചെയ്യാന്‍ ലാപ്ടോപ്പും ഐഫോണും ആവശ്യമാണെന്ന് അറിയിച്ചു. പ്രതിയെ വിശ്വസിച്ച പരാതിക്കാരന്‍ ലാപ്ടോപ്പും ഫോണും വാങ്ങി.പിന്നീട് അജി തോമസ് ഇവരെ സമീപിച്ച് കമ്ബനിയുടെ ആപ്ലിക്കേഷന്‍സ് ഇന്‍സ്റ്റാള്‍ ചെയ്ത് അടുത്തദിവസം കൊണ്ടുവന്ന് ഏല്‍പ്പിക്കാമെന്ന് പറഞ്ഞ് ലാപ്ടോപ്പും ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.