കരുനാഗപ്പള്ളി: കാറില്‍ മാരക ലഹരിവസ്തുക്കളുമായി വില്‍പനക്കെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആലപ്പാട് പണ്ടാരത്തുരുത്ത് തെക്കേ തോപ്പില്‍ നിധിനാണ് (22) പിടിയിലായത്.ഇയാളില്‍നിന്ന് 5.27 ഗ്രാം എം.ഡി.എം.എ, 30000 രൂപ, കത്തി എന്നിവയും കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് എന്‍ഫോഴ്സമെന്റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.