കോട്ടയം : അടിച്ചിറ റെയില്‍വേഗേറ്റിന് സമീപം വീടിന്റെ കിടപ്പുമുറിയില്‍ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി.അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസി (63) നെയാണ് മരിച്ച നിലയില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്കു മുൻപാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.രാവിലെ വീട്ടിലെ കിടപ്പു മുറിയിലെത്തിയ ഭാര്യയാണ് കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് നിലയില്‍ ലൂക്കോസിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ഗാന്ധിനഗര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. ഫോറൻസിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ ഉടൻ സ്ഥലത്തെത്തി വിശദ പരിശോധന നടത്തും. ലൂക്കോസ് സ്വയം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.