തിരുവനന്തപുരം: നിയമസഭയില്‍ ഇന്നലെയുണ്ടായ അസാധാരണ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ എട്ട് മണിക്ക് നടക്കും.മര്‍ദിച്ച വാച്ച് ആന്‍റ് വാര്‍ഡുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണ് വനിതാ വാച്ച് ആന്‍റ് വാര്‍ഡുകളുടെ പരാതി. പരാതികളില്‍ സ്പീക്കര്‍ എടുക്കുന്ന നടപടിയാണ് പ്രധാനം.
നടപടി ഉണ്ടായില്ലെങ്കില്‍ ഇന്നത്തെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാന്‍ സാധ്യതയില്ല. ചോദ്യോത്തരവേള മുതല്‍ പ്രശ്നം വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങും.