ന്യൂഡല്‍ഹി :സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്നശേഷമേ ബിരുദ പ്രവേശനത്തിനുള്ള അന്തിമ തീയതി നിശ്ചയിക്കാവൂ എന്ന് യുജിസി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ബിരുദകോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാന്‍ മതിയായ സമയം ലഭ്യമാക്കണമെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ്കുമാര്‍ ആവശ്യപ്പെട്ടു.ചില സ്ഥാപനങ്ങള്‍ പ്രവേശന രജിസ്ട്രേഷന്‍ ആരംഭിച്ചതിനെത്തുടര്‍ന്നാണ് നിർദേശം. 12–-ാം ക്ലാസ് പരീക്ഷാഫലം ജൂലൈ അവസാനത്തോടെ പ്രഖ്യാപിച്ചേക്കും.