(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഫയർ ഫോഴ്‌സിന് രക്ഷാ പ്രവർത്തനം നടത്തുന്നതിൽ പരിമിതികൾ ഏറെ. ഇന്നത്തെ ആധുനിക ലോകത്തു പ്രവർത്തിക്കണം എങ്കിൽ അത്യാ ധുനിക സംവിധാനങ്ങൾ ഉണ്ടായാലേ അതുപോലുള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനത്തിന് ഫയർ ഫോഴ്‌സിന് ആകുകയുള്ളു. ഇന്നാകട്ടെ കേരളത്തിൽ എവിടെ ഒന്ന് കണ്ണോടിച്ചു നോക്കിയാലും പത്തു നിലയിൽ കൂടുതൽ ഉള്ള അപ്പാർട് മെന്റുകളാണ് ഓരോ ദിനവും പൊങ്ങി വരുന്നത്. ഇവയിൽ എല്ലാം അഗ്നി ശമനം നടത്തുന്നതിനുള്ള സംവിധാനം ഉണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള വൻ അപകടങ്ങൾ ഉണ്ടായാൽ കേരള ഫയർ ഫോഴ്‌സിന് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥ യാണ് ഇന്നുള്ളത്. മൂന്നു നില കൾ വരെ രക്ഷാ പ്രവർത്തനം നടത്താനുള്ള ലാഡർ സംവിധാനം മാത്രമേ ഫയർ ഫോഴ്‌സിനുള്ളു. അതിനു മുകളിലോട്ടു ഏതെങ്കിലും അപകടം ഉണ്ടായാൽ രക്ഷാ പ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥ. കാരണം അതിനു മുകളിലോട്ടുള്ള സ്കൈ ലാഡർ സംവിധാനം ഉള്ള ഫയർ എഞ്ചിനുകൾ കേരള ഫയർ ഫോഴ്‌സിൽ ഇല്ല എന്നത് തന്നെ. നഗരമെങ്ങും അമ്പര ചുംബികളായ സൗധങ്ങൾ ഉയരുമ്പോൾ അതിനു തക്കതായ രക്ഷാ പ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനം ഫയർ ഫോഴ്‌സിന് വേണ്ടതാണ്. മുംബൈ, മദ്രാസ് തുടങ്ങിയിടങ്ങളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നതിന് 100അടി മുകളിൽ ചെന്ന് എത്താവുന്ന തരത്തിലുള്ള ആധുനിക, “സ്കൈ ലാഡർ “ആണ് ഉപയോഗിക്കുന്നത്. എന്നാൽ കേരള ഫയർ ഫോഴ്‌സിന് ഇപ്പോൾ സ്വന്തം ആയിട്ടുള്ളത് 35അടി വരെ ഉയർത്താവുന്ന ലാഡർ ആണ് ആകെ ഉള്ളത്. ഉയരത്തിന്റെ കണക്കു നോക്കുമ്പോൾ ഏകദേശം 3നില കെട്ടിടത്തിൽ പൊക്കം ചെന്ന് രക്ഷാ പ്രവർത്തനം നടത്താവുന്നത് മാത്രം.മുംബൈ, മദ്രാസ് തുടങ്ങിയ ഇടങ്ങളിൽഫയർ ഫോഴ്സ് ഉപയോഗിക്കുന്ന “സ്കൈ ലിഫ്റ്റ് “കേരള ഫയർ ഫോഴ്‌സിനും വാങ്ങി കാര്യ ക്ഷമത ഉറപ്പാക്കേണ്ട ചുമതല കേരള സർക്കാരിന് ഉണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യത ഉള്ള സർക്കാർ ഇക്കാര്യത്തിൽ അടിയന്തിര പ്രാധാന്യം നൽകി കേരള ഫയർ ഫോഴ്‌സിന് 100അടിയോളം സാധ്യമാക്കുന്ന സ്കൈ ലിഫ്റ്റ് വാങ്ങേണ്ട നടപടി കൈക്കൊള്ളേണ്ടതാണ്.