അർമേനിയ : അസര്‍ബൈജാനുമായി അതിര്‍ത്തിപങ്കിടുന്ന കിഴക്കന്‍ അര്‍മേനിയയിലെ ഗെഗര്‍കുനിക് പ്രവിശ്യയിലെ അസാത് ഗ്രാമത്തിലെ സൈനിക ബാരക്കിലുണ്ടായ തീപിടിത്തത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. ഏഴു സൈനികര്‍ക്ക് പരിക്കേറ്റു.ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. നഗോര്‍ണോ – കരാബാഖ് തര്‍ക്കത്തില്‍ അസര്‍ബൈജാനുമായി നിരന്തരം സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി പ്രദേശത്താണ് അപകടം. ഗ്യാസ് ഉപയോഗിച്ച് സ്റ്റൗ കത്തിക്കാന്‍ പട്ടാളക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് തീപടര്‍ന്നതെന്ന് അര്‍മേനിയന്‍ പ്രതിരോധ മന്ത്രി സുരേന്‍ പാപിക്യാന്‍ പറഞ്ഞു.