തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും.ഡ്രൈവര്‍മാരുടെയും,കണ്ടക്ടര്‍ മാരുടെയും ശമ്പള വിതരണം ഇന്നലെ വൈകിട്ടാണ് ആരംഭിച്ചത്.50 കോടി ഓവര്‍ ഡ്രാഫ്റ്റിനു പുറമെ 35 കോടി രൂപ സര്‍ക്കാരിനോട് അധിക ധനസഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഇത് കൂടി ലഭിച്ചാല്‍ മാത്രമേ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു.അതേ സമയം പ്രഖ്യാപിച്ച സമരങ്ങളില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് ഭരണപ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍.