തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ പതിവില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂണ്‍ സെപ്റ്റംബര്‍ സീസണില്‍ കേരളത്തില്‍ പതിവില്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യതയെന്നും ഇന്നു മുതല്‍ 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.