കുളത്തില്‍ വീണ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചു കൊന്നു

കട്ടപ്പന: കുളത്തില്‍ വീണ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചു കൊന്നു. കട്ടപ്പന ഇടുക്കിക്കവലയില്‍ മേച്ചേരില്‍ ഗിരീഷിന്റെ പുരയിടത്തിലെ കുളത്തിലാണ് 40 കിലോയോളം തൂക്കമുള്ള ആണ്‍ പന്നി വീണത്.ഇന്നലെ രാവിലെ കുളത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന വല പൊട്ടി കിടക്കുന്നത് ശ്രദ്ധയിപ്പെട്ട ഗിരീഷ് പരിശോധന നടത്തിയപ്പോഴാണ് കുളത്തില്‍ കാട്ടുപന്നി വീണതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാങ്കുതൊട്ടി സ്വദേശി സജിയുടെ സഹായത്തോടെ പന്നിയെ വെടിവച്ച്‌ കൊല്ലുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ കാട്ടുപന്നിയെ കുളത്തില്‍ നിന്ന് കയറ്റി ഡീസല്‍ ഉപയോഗിച്ച്‌ നശിപ്പിച്ച ശേഷം കുഴിച്ചിട്ടു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 14 =