ന്യൂഡല്‍ഹി: മൂന്നു നില കെട്ടിടത്തിനു മുകളില്‍നിന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ താഴേക്ക് വലിച്ചെറിഞ്ഞു.ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള ഉള്‍ഗ്രാമത്തിലാണ് ദാരുണ സംഭവം.ദുംക ഗ്രാമത്തിലെ നിര്‍ദേശ് ഉപാധ്യായായുടെ മകനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നിര്‍ദേശും ഭാര്യയും കുഞ്ഞിനെയും കൈയിലെടുത്ത് വീടിന്‍റെ ടെറസിനു മുകളില്‍ നില്‍ക്കുന്നതിനിടെ ഒരു കൂട്ടം കുരങ്ങന്മാര്‍ വന്നു. ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കുരുങ്ങുകള്‍ പെട്ടെന്ന് ഇവരെ വളഞ്ഞു.വീടിനകത്തേക്ക് ഓടുന്നതിനിടെ ഇവരുടെ കൈയില്‍നിന്ന് കുട്ടി അബദ്ധത്തില്‍ താഴെ വീണു. ഇതിനിടെ കുരങ്ങന്മാര്‍ കുട്ടിയെ എടുത്ത് താഴേക്ക് വലിച്ചെറിയുകയായിരുന്നു.