കൊച്ചി: മദ്യക്കുപ്പിയോട് ചേര്‍ത്ത് ഒളിപ്പിച്ച് കടത്തിയ സ്വര്‍ണം പിടികൂടി. 23 ലക്ഷം രൂപ വിലമതിക്കുന്ന 591 ഗ്രാം സ്വര്‍ണമാണ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് മദ്യത്തിന്റെ കപ്പിയോട് ചേര്‍ത്ത് സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി വളരെ വിദഗ്ധമായി ഒളിപ്പിച്ച് കടത്തിയത്. ഒറ്റ നോട്ടത്തില്‍ മദ്യക്കുപ്പി മാത്രമാണെന്ന് തോന്നും വിധം ഗ്രേ കളര്‍ ടേപ്പ് ഉപയോഗിച്ച് പൊതിയുകയും ചെയ്തിരുന്നു.