തിരുവനന്തപുരം :- തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളമെന്ന് കേരള കൗമുദി എം.എസ് രവി അനുസ്മരണ അസോസിയേഷൻ ആവശ്യപ്പെട്ടു. മുൻപ് തിരുവനന്തപുരം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സമരം തുടങ്ങുകയും അത് നിരാശയോടെ തോല്ക്കുകയും ചെയ്തു. പുതിയ ബഞ്ചു വരുന്നതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം വേണം. ആയതിനാൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ധം ചെലുത്തി ഹൈക്കോടതിയുടെ പ്രവർത്തനം ഇവിടെ പുന:സ്ഥാപിച്ച് കൊല്ലം ,പത്തനംതിട്ട , തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെയും അനേകായിരം ജനങ്ങളെ രക്ഷിക്കണമെന്ന് ജന: സെക്രട്ടറി വിഴിഞ്ഞം വിജയൻ പത്രസമ്മേളനത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.