ദി ഗ്രാൻഡ് റിട്ടേൺ ഓഫ് മെറിലാൻഡ് : സിനിമയിൽ ഒരു പുതിയ യുഗം ആരംഭിക്കുന്നു

മലയാളസിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ പര്യായമായ
മെറിലാൻഡ് സ്റ്റുഡിയോ എണ്ണ ഐതിഹാസിക നാമം എന്നത്തേക്കാളും ശക്തവും ഊർജ്ജസ്വലവുമായി വീണ്ടും ഉയരാൻ ഒരുങ്ങുകയാണ്. 1950- കളിൽ സ്ഥാപിതമായതും 1979വരെ എൺപതിലധികം സിനിമകൾ നിർമ്മിച്ചത്തും മെറിലാൻഡ് സ്റ്റുഡിയോസ് സിനിമ മികവിന്റെ കലാതീതമായ പ്രതീകമായി തുടരുന്നു. ആ കുടുംബത്തിൽ നിന്നു ഒരു പുതിയ നിർമാണ- വിതരണ കമ്പനി കൂടി വരുന്നു വൈക മെറിലാൻഡ് റിലീസ്. മെറിലാൻഡ് സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകൻ സെന്തിൽ സുബ്രഹ്മണ്യമാണ് ഈ പുനര്ജ്ജിവനത്തിന്റെ മുൻപന്തിയിൽ. അദ്ദേഹത്തിന്റെ പിതാവ് എസ്. കാർത്തികേയൻ പ്രാദേശികവും അന്തർദേശിയവുമായ മാസ്റ്റർപീസുകൾ വർഷങ്ങളോളം പ്രേക്ഷകർക്ക്‌ പരിചയപെടുത്തിയ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ശ്രീ സുബ്രമണ്യം എന്റെർപ്രൈസ്സസ്സിലൂടെ പാരമ്പര്യം മെച്ചപ്പെടുത്തി. കടമറ്റത്തുകത്തനാർ, ദേവിമഹത്മ്യം, സ്വാമി അയ്യപ്പൻ തുടങ്ങിയാ ജനപ്രിയ പരമ്പരകൾ നിർമ്മിച്ചു.
വൈക മെറിലാൻഡ് റിലീസ് തുടക്കം കുടിക്കുന്നത് തമിഴ് സംവിധായകൻ വെട്രിമാരന്റെ ഏറെ പ്രതീക്ഷയുള്ള വിടുതലൈ -II എന്ന ചിത്രത്തിന്റെ കേരള വിതരണത്തിലൂടെ ആണ്. വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതജ്ഞൻ ഇളയരാജയാണ്. വൈക മെറിലാൻഡ് റിലീസ് അടുത്ത് മലയാള സിനിമ ചെയ്യാൻ ഒരുങ്ങുകയാണ്. സെന്തിൽ സ്വയം രൂപകല്പന ചെയ്ത പുതിയ മഹത്തരമായ പ്രൊജക്റ്റ്‌ ഉടൻ ആരംഭിക്കും. മെറിലാൻഡ് പാരമ്പര്യം പുനർജ്ജീവിക്കുകയാണ് വൈക മെറിലാൻഡ് റിലീസിലൂടെ.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *