കൊട്ടാരക്കര: സഹോദരിയുടെ വീട്ടുമുറ്റത്തൊരുക്കിയ ചിതയില്‍ ചാടി ഗൃഹനാഥന്‍ ജീവനൊടുക്കി. പുത്തൂര്‍ മാറനാടാണ് സംഭവം.വിജയകുമാര്‍ (68) ആണ് മരിച്ചത്.രാത്രി ഒരു മണിയോടെ പൊട്ടിത്തെറി ശബ്ദത്തില്‍ തീ ആളിക്കത്തുന്നത് സഹോദരി ശാന്തയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ തീ കെടുത്തിയെങ്കിലും വിജയകുമാര്‍ അതിലുണ്ടെന്ന് രാവിലെ മാത്രമാണ് തിരിച്ചറിഞ്ഞത്.വീടിന് സമീപത്തെ മരത്തിലായി സുഹൃത്തിനെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാന്പത്തിക ബാധ്യത മൂലം താന്‍ പോകുന്നു എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസിന് ലഭിച്ചു.