തിരുവനന്തപുരം: കഠിനംകുളം ശാന്തിപുരത്ത് കുടുംബവഴക്കിനിടെ ബന്ധുവിന്‍റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാര്‍ഡാണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. പ്രതി സനില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റിച്ചാര്‍ഡിനെ മര്‍ദ്ദിക്കുന്നത് കണ്ട മകന്‍ വടികൊണ്ട് അടിച്ചതിനെ തുടര്‍ന്നാണ് പ്രതിക്ക് പരിക്കേറ്റത്. പരിക്കേറ്റ റിച്ചാര്‍ഡിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.