ശ്രീകാര്യം : വീടിന് തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനില്‍ സോമ (71) നാണ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ .ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.സോമന്‍ ഉറങ്ങുകയായിരുന്ന മുറിയില്‍ തീ പടര്‍ന്നാണ് പൊള്ളല്‍. മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് നിഗമനം. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് തീപ്പൊരി വീണപ്പോഴാണ് തീകത്തിയതറിയുന്നത് .അപ്പോഴേക്കും വീട് മുഴുവന്‍ പുക നിറഞ്ഞിരുന്നു. നിലവിളി കേട്ട മക്കളും അയല്‍വാസികളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. 60 ശതമാനം പൊള്ളലേറ്റു. അഗ്നി രക്ഷാ സേന എത്തിയാണ് തീയണച്ചത്. ബില്‍ അടയ്ക്കാത്തതിനാല്‍ രണ്ടുദിവസം മുമ്പ് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു.