തിരുവല്ല: കനത്ത മഴയോടൊപ്പം വീശിയടിച്ച ശക്തമായി കാറ്റില്‍ പ്ലാവ് കടപുഴകിയതിനെ തുടര്‍ന്ന് വീടിന് വന്‍ നാശനഷ്ടം.നെടുമ്പ്രം പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ കാരയ്ക്കാട്ട് കെ.കെ. മുരളിധരന്റെ വീടിന് മുകളിലേക്കാണ് പ്ലാവ് കടപുഴകി. രാവിലെയാണ് സംഭവം. ഈ സമയം മുരളീധരന്‍ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.