കൊല്ലം : വീടിന് തീയിട്ടതിന് ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. കുട്ടിക്കാട് സ്വദേശി അശോകനാണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ദിവസമാണ് അശോകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ആശോകന് ഒരു മകളാണ് ഉള്ളത്. അഞ്ച് വര്‍ഷം മുമ്പ് മകള്‍ പ്രണയിച്ചയാള്‍ക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിപ്പോയിരുന്നു. ഭര്‍ത്താവിനോട് പിണങ്ങി കഴിഞ്ഞ വര്‍ഷം മകള്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് യുവതിയെ കഴിഞ്ഞ ദിവസം പൊലീസ് വിളിപ്പിക്കുകയും, ദമ്പതികള്‍ തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു.മകള്‍ വീണ്ടും ഭര്‍ത്താവിനോടൊപ്പം പോയതില്‍ അശോകന് മാനസിക പ്രയാസമുണ്ടായിരുന്നു. തിരിച്ചുപോകാൻ മകള്‍ക്ക് സഹായം ചെയ്തുകൊടുത്തെന്നാരോപിച്ച് ഭാര്യയേയും ഇയാള്‍ വീട്ടില്‍ നിന്നിറക്കിവിട്ടിരുന്നു. സംഭവ സമയത്ത് ആശോകൻ മാത്രമേ വീട്ടിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.