പാലക്കാട്: പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരൂര്‍ പുത്തന്‍ പുരയ്ക്കല്‍ ഗ്രേസിയാണ് (56) മരിച്ചത്.വീടിനോട് ചേര്‍ന്ന സ്വന്തം കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലേക്കുള്ള കണക്ഷന്‍ നേരിട്ട് കൊടുക്കുകയായിരുന്നു എന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗ്രേസി തനിച്ചാണ് ഈ വീട്ടില്‍ താമസം. രാവിലെ മീന്‍ വില്‍ക്കാന്‍ വന്ന ആള്‍ മൃതദേഹം കാണുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ടെന്നാണ് വിവരം.