അഞ്ചല്‍: വീട്ടമ്മയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷന് സമീപം കോയിക്കല്‍ വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണന്‍റെ ഭാര്യ വിജയകുമാരി (71)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം കാണപ്പെട്ടത്. വിജയമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.സ്ഥലത്തെത്തിയ അഞ്ചല്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.