കോഴിക്കോട്: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ വീട്ടില്‍ എത്തി യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തി സ്വര്‍ണ്ണമാല കവര്‍ന്നു.കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ മൂന്നരപ്പവന്‍റെ മാലയാണ് മോഷ്ടാവ് കവര്‍ന്നത്. സംഭവത്തില്‍ കേസെടുത്ത അത്തോളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് വീട്ടുപകരണങ്ങളുമായി ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോടെ വീട്ടിലേക്ക് യുവാവ് എത്തിയത്. എന്നാല്‍ ഈ സമയം ശ്രീദേവി വീട്ടില്‍ തനിച്ചായിരുന്നു. സാധനങ്ങള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ യുവാവ് കുടിവെള്ളം ആവശ്യപ്പെട്ടു. കുടിവെള്ളവുമായി വന്നപ്പോള്‍ കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം മുഖത്തേക്കൊഴിക്കുകയായിരുന്നുവെന്നാണ് ശ്രീദേവി പറയുന്നത്.ഇതിനു പിന്നാലെ ശ്രീദേവിക്ക് ബോധം നഷ്ടമാക്കുകയും അല്പസമയത്തിനു ശേഷം ബോധം വന്നതോടെയാണ് സ്വര്‍ണ്ണ മാല മോഷണം പോയ വിവരം അറിയുന്നതെന്ന് വീട്ടമ്മ പറഞ്ഞു. പിന്നാലെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.